Open Kochi Powered by KMTA

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി

സമൂഹ കേന്ദ്രീകൃത ഡിജിറ്റൽ വാണിജ്യം കെട്ടിപ്പടുക്കുന്നതിനുള്ള പാത സൃഷ്ടിക്കുക

പൊതുഗതാഗത മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന് വേണ്ടി കൊച്ചിയിലെ ജനങ്ങളുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്

കൊച്ചിയിലെ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സംരംഭമാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്. കൊച്ചി എം‌ടി‌എയുടെ പ്രധാന ലക്ഷ്യമായ, നഗരഗതാഗതത്തിലെ വിവിധ യാത്രാമാർഗങ്ങളുടെ സംയോജനത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുക എന്നതാണ് KOMNന്റെ ഉത്തരവാദിത്തം
മൊബിലിറ്റി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നൂതന സംരംഭങ്ങളിലൊന്നാണ് KOMN. ഈ നെറ്റ്‌വർക്കിലെ എല്ലാ മൊബിലിറ്റി ആപ്ലിക്കേഷനുകളും ഒരേ ഭാഷയിൽ പരസ്പരം ആശയവിനിമയം നടത്താൻ അവ ഓരോന്നിനെയും പ്രാപ്തമാക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇന്റർനെറ്റിന്റെ രൂപകൽപ്പനയ്ക്കും യുപിഐ പേയ്‌മെന്റുകൾക്കും സമാനമായ ഒരു ഓപ്പൺ ഇന്ററോപ്പറബിളിറ്റി സമീപനം വാഗ്ദാനം ചെയ്യുന്നു.
വിവിധ യാത്രാമാർഗ്ഗങ്ങൾ സംയോജിപ്പിക്കാനും ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ഇന്ത്യയിലെ ആദ്യത്തെ വ്യവസ്ഥയാണ് കേരള എംടിഎ ആക്റ്റ് 2019ൽ പരാമർശിക്കുന്ന കൊച്ചി എംടിഎ. കെ‌എം‌ടി‌എ ആണ് KOMN ന് നേതൃത്വം കൊടുക്കുന്നത് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് – ബെക്കൻ പ്രോട്ടോക്കോളിന്റെ ഓപ്പൺ സ്‌പെസിഫിക്കേഷനുകൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ലോകത്തെ ആദ്യത്തെ, മൾട്ടിമോഡൽ മൊബിലിറ്റി നെറ്റ്‌വർക്ക് ആണിത്.
ഇന്നുതന്നെ KOMN- ന്റെ ഭാഗമായിത്തീരുക

നാമെല്ലാവരും കൂടെ പ്രാവർത്തികമാക്കുന്നത്

കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിൽ ചേരുന്നതിനുള്ള നിങ്ങളുടെ ആദ്യ പടി. . . .

നഗരത്തിലെ ടാക്‌സി സേവനങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഉപയോക്താക്കൾക്കായി KOMN- ലെ ആദ്യത്തെ ആപ്ലിക്കേഷനായ യാത്രി ആപ്ലിക്കേഷൻ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും നഗരത്തിലുടനീളമുള്ള ഒന്നിലധികം ക്യാബ് സേവന ദാതാക്കളിലേക്ക് നിങ്ങൾക്ക് അതുവഴി ആക്സസ് ലഭിക്കുകയും നിങ്ങൾക്ക് എളുപ്പമുള്ളത് ബുക്ക് ചെയ്യാവുന്നതുമാണ്.
പ്രാദേശിക ഡ്രൈവറിനായി, നിങ്ങൾക്ക് ഒരു അഗ്രഗേറ്റർ അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഏജൻസി വഴി എൻറോൾ ചെയ്യുന്നതിന് യാത്രി പാർട്ട്ണർ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഏതൊരു യാത്രക്കാരനും നിങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നിങ്ങൾക്ക് തുറന്നുകിട്ടുകയാണ് . കുറഞ്ഞ മാർക്കറ്റിംഗ് ചെലവ്, കൂടുതൽ ദൃശ്യത. ഇതുകൂടാതെ നിങ്ങൾ നടത്തുന്ന സവാരികൾക്ക് ഒരു മൂന്നാം കക്ഷിയും കമ്മീഷൻ ഈടാക്കുന്നില്ല. തികച്ചും ന്യായം.

കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ ദീർഘ വീക്ഷണം. . . .

ഒന്നിലധികം ടാക്സി ദാതാക്കളുള്ള യാത്രി  ഉടൻ തന്നെ കൊച്ചിയിൽ ഓട്ടോറിക്ഷകളും ബസുകളും ഉൾപ്പെടെ ഒന്നിലധികം ഗതാഗത മാർഗ്ഗങ്ങൾ നൽകും. എന്നാൽ യാത്രി ഉടൻ തന്നെ കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലെ മറ്റൊരു ആപ്ലിക്കേഷനായി മാറും.  മെട്രോ ട്രെയിൻ ബുക്ക് ചെയ്യാനും ബസ്സുക ൾ ബുക്ക് ചെയ്യാനും    ഫെറി ബുക്ക് ചെയ്യാനും എന്തിനേറെ സൈക്കിൾ വാടകയ്‌ക്കെടുക്കാൻ   പോലും  KOMN നിങ്ങളെ അനുവദിക്കും.

പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താനും ഇവി ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും KOMN നിങ്ങളെ സഹായിക്കും

KOMN അവിടെ അവസാനിക്കുന്നില്ല. ഇത് വികസിച്ചുകൊണ്ടിരിക്കും, ഈ വിപുലീകരണത്തിൽ ഞങ്ങൾ ഒരു പങ്ക് വഹിക്കും.

ഇന്ന് കൊച്ചി. നാളെ കേരളം.

ഈ തുറന്ന  ന്യായമായ ലോകത്തെ നമുക്ക് സ്വാഗതം ചെയ്യാം.

“കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ Open & Inclusive മൊബിലിറ്റി ശൃംഖലയാണിത്. കേരളം അതിനെ അഭിമാനത്തോടെ നയിക്കുന്നു. ഞങ്ങളുടെ ദൗത്യം രണ്ടുമടങ്ങ് വലുതാണ്. ഞങ്ങളുടെ പൗരന്മാർക്ക് മൂല്യവത്തായ ഒരു കമ്മ്യൂണിറ്റി സേവനം നൽകുകയും ഞങ്ങളുടെ മൊബിലിറ്റി സേവന ദാതാക്കൾക്ക് സ്വയം-ഉപജീവനത്തിനുള്ള മാർഗം നൽകുകയും ചെയ്യുക എന്നതാണ് അവ . ഇത് ന്യായവും സുതാര്യവും ഡിജിറ്റലുമാണ്. നമ്മുടെ സമൂഹത്തിന് വേണ്ടിയാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്”

ഷാനവാസ് എസ്, IAS, സി ഇ ഒകൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി

“ഒരു ഓപ്പൺ മൊബിലിറ്റി പ്രോട്ടോക്കോൾ യാത്രക്കാർക്ക് കേന്ദ്രീകൃതവും തടസ്സമില്ലാത്തതും ഉൾക്കൊള്ളുന്നതുമായ ഗതാഗതക്ഷമത നൽകാനുള്ള അവസരം സൃഷ്ടിക്കുന്നു. ഗതാഗതസംവിധാനത്തിന്റെ നവീകരണത്തിൽ കൊച്ചി മുൻപന്തിയിലാണ്, മുമ്പ് ഉപയോഗിക്കാത്ത മൊബിലിറ്റി ഓപ്ഷനുകളിലേക്ക് പ്രവേശനം തുറക്കാൻ KOMN ന് കഴിവുണ്ട്. KOMN സമാരംഭിച്ചതിന് കൊച്ചി എം‌ടി‌എയെ അഭിനന്ദിക്കുന്നു! ഈ യാത്രയിൽ കെഒഎംഎൻ യെയും കെ‌എം‌ടി‌എയെയും പിന്തുണയ്ക്കുന്നതിൽ ഡബ്ല്യുആർ‌ഐ ആവേശത്തിലാണ്. ”
– ഒ പി അഗർവാൾ, (ഐ‌എ‌എസ് റിട്ട.), സി‌ഇ‌ഒ, ഡബ്ല്യുആർ‌ഐ ഇന്ത്യ
“കൊച്ചിയിലെ എല്ലാ ഗതാഗത സംവിധാനങ്ങളെയും ഏകോപിപ്പിക്കുക എന്നതാണ് കൊച്ചി എം.ടി.എ.യുടെ പ്രഥമ ലക്‌ഷ്യം. അതിനായാണ് വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് ആരംഭിക്കുന്നത്.ഇതിലൂടെ , യാത്രക്കാരനു തുടർച്ചയായ യാത്ര വിരൽത്തുമ്പിലൂടെ സാധ്യമാകുന്നു. മാത്രമല്ല എല്ലാ ഗതാഗതമാർഗങ്ങളും ഒറ്റ സംവിധാനത്തിന്റെ കീഴിൽ യാത്രികന്റെ ആവശ്യാനുസരണം ക്രമീകരിക്കുവാനും കഴിയും. ഒരു വലിയ മാറ്റത്തിന്റെ എളിയ തുടക്കം ആയി ഇത് മാറും.സുഗമമായ യാത്ര, സുരക്ഷിതമായ യാത്ര എന്നിവക്കായി എല്ലാവരും കെ.എം.ടി.എ യുടെ ഒപ്പം ചേരുക.”
– ഷാജി മാധവൻ, കൊച്ചി എംടിഎ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, എറണാകുളം
“ഗതാഗതമാണ് വികസനത്തിന്റെ അടിത്തറ. അത് ഒരു സേവന മേഖലയുമാണ്. വിവിധ ഗതാഗത സംവിധാനങ്ങൾ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. വ്യോമഗതാഗതം, ട്രെയിൻ,മെട്രോ,ബസ്,ബോട്ട്,ടാക്സി, ഓട്ടോ ഇതെല്ലം ആധുനിക സാങ്കേതിക വിദ്യയിലൂടെ കൈകോർത്തുനിന്നു വാഹങ്ങളുടെ അമിതമായ ചലനത്തിനപ്പുറം ജനങ്ങളുടെ ഗതാഗതം എന്ന ലക്ഷ്യത്തിലേക്കുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണ് കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്. ഇവിടെ ഗതാഗത സംവിധാനങ്ങൾ പരസ്പരം മത്സരിക്കുകയല്ല എല്ലാവരും പരസ്പരം വളരാൻ സഹായിക്കുകയാണ്. ഇതിലൂടെ പൊതു ഗതാഗത ശാക്തീകരണം മാത്രമല്ല കൊച്ചിയിലെ ജനങ്ങളുടെ സാമാന്യ ജീവിതത്തിനാകെ ഒരു ഉണർവ് ലഭിക്കും എന്ന് തീർച്ച. ഇന്ത്യയിൽ ആദ്യമായി സമഗ്ര നിയമ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട കെ.എം.ടി.എ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്”
– ആദർശ്‌കുമാർ ജി നായർ, മൊബിലിറ്റി, റോഡ് സുരക്ഷാ വിദഗ്ധൻ
“സ്വയം തൊഴിൽ മേഖലയിൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ കടന്നുവരുന്ന ഒരു വ്യവസായ മേഖലയാണ് ബസ് ഓട്ടോറിക്ഷ ടാക്സി മേഖല അതിൽ ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്നത് ടാക്സി മേഖലയാണ് ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരന്തരം തൊഴിലാളി സംഘടനകളുടെ ഇടപെടൽ മൂലം സർക്കാർതലത്തിൽ കൊച്ചി മെട്രോയുമായി ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ആണ് കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് ഇതിൽ അംഗങ്ങൾ ആകുന്ന തൊഴിലാളികളുടെ ജീവിതനിലവാരം ഉയർന്നതാകും എന്നുള്ളതിന് യാതൊരു സംശയവുമില്ല അതിനാൽ എല്ലാ തൊഴിലാളികളുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു”
– ഹരിലാൽ കെ ജെ എറണാകുളം ജില്ലാ കാര് ഡ്രൈവേഴ്സ് യൂണിയൻ, ജോയിന്റ് സെക്രട്ടറി സി ഐ ടി യു എറണാകുളം ജില്ലാ
“കെ എം ടി എ യുടെ നേതൃത്ത്വത്തിൻ കൊച്ചിയിൽ നടപ്പിലാക്കുന്ന കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് എന്ന സംരംഭത്തിന് KTDO യുടെ അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു. വിവിധ ഗതാഗത സമ്പ്രദായങ്ങളെ ഒരു ചരടിൽ കോർത്തിണക്കി പൊതു സമൂഹത്തിനും ഈ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്കും ഒരുപോലെ ഗുണം സിദ്ധിയ്ക്കുന്ന ഈ സംരംഭം കൊച്ചിയിൽ നിന്നും വളർന്ന് ഒരു വൻവൃക്ഷമായി തീരട്ടെ എന്നാശംസിക്കുന്നു”
– സുജിത് സോമൻ, കേരള ടാക്സി ഡ്രൈവർ ഓർഗനൈസേഷൻ സ്റ്റേറ്റ് കൗൺസിലർ
“ഇന്ത്യയിൽ ആദ്യമായി തന്നെ പൊതു ഗതാഗത സംവിധാനങ്ങളെ എല്ലാം ഒരു കുടകീഴിൽ അണിനിരത്തി കൊണ്ട് കൊച്ചി മെട്രോ പൊളിറ്റിൻ ട്രാൻസ്‌പോർട് അതോറിട്ടി മുന്നോട്ട് വെയ്ക്കുന്ന ഓൺലൈൻ പ്ലാറ്റ് ഫോം ഒരേ പ്പോലെ ഈ മേഖലയിൽ ജോലിയെടുക്കുന്ന ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് നും അതെ പ്പോലെ പൊതു ജനങ്ങൾക്കും ഉപകാരപ്രദമായി തീരുന്ന ഒരു സംവിധാനം ആയിരിക്കും”
ഷിയാസ് സി എ, ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി (ഡിസിഎസ്) ട്രഷറർ
“ഗതാഗതമാണ് വികസനത്തിന്റെ അടിത്തറ. അത് ഒരു സേവന മേഖലയുമാണ്. വിവിധ ഗതാഗത സംവിധാനങ്ങൾ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. വ്യോമഗതാഗതം, ട്രെയിൻ,മെട്രോ,ബസ്,ബോട്ട്,ടാക്സി, ഓട്ടോ ഇതെല്ലം ആധുനിക സാങ്കേതിക വിദ്യയിലൂടെ കൈകോർത്തുനിന്നു വാഹങ്ങളുടെ അമിതമായ ചലനത്തിനപ്പുറം ജനങ്ങളുടെ ഗതാഗതം എന്ന ലക്ഷ്യത്തിലേക്കുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണ് കൊച്ചിൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്. ഇവിടെ ഗതാഗത സംവിധാനങ്ങൾ പരസ്പരം മത്സരിക്കുകയല്ല എല്ലാവരും പരസ്പരം വളരാൻ സഹായിക്കുകയാണ്. ഇതിലൂടെ പൊതു ഗതാഗത ശാക്തീകരണം മാത്രമല്ല കൊച്ചിയിലെ ജനങ്ങളുടെ സാമാന്യ ജീവിതത്തിനാകെ ഒരു ഉണർവ് ലഭിക്കും എന്ന് തീർച്ച. ഇന്ത്യയിൽ ആദ്യമായി സമഗ്ര നിയമ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട കെ.എം.ടി.എ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്”
– മനോജ്കുമാർ കുന്നത്ത്, സെക്രട്ടറി, കോട്ട ഓൺലൈൻ ടാക്സി അസോസിയേഷൻ ( കോട്ട )
“ടാക്സി, ഓട്ടോ, മെട്രോ ട്രെയിൻ, ബസ് എന്നിങ്ങനെയുള്ള പൊതു ഗതാഗത സംവിധാനങ്ങളെ ഒരുമിപ്പിക്കുന്ന KOMN പൊതു സമൂഹത്തിനു അങ്ങേയറ്റം സഹായകമായിരിക്കും. അസംഘടിത മേഖലയിലെ ടാക്സി ഡ്രൈവേഴ്‌സിന് പ്രത്യേകിച്ചും ഈ നെറ്റ് വർക്ക് ഉപകാരപ്രദമാകും. കോർപറേറ്റ് ചൂഷണത്തിൽ നിന്നും മോചനം കിട്ടും എന്നും കരുതുന്നു”
– ഷാജോ ജോസ് സി, യെല്ലോ ക്യാബ് ഡ്രൈവർസ് സൊസൈറ്റി സ്ഥാപകൻ

ഞങ്ങളുടെ പങ്കാളികൾ

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും വികേന്ദ്രീകൃതവുമായ ഓപ്പണ്‍ കൊച്ചിയെന്ന അനുഭവം രൂപപ്പെടുത്തുന്നതിന് യാത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ പ്രതികരണം ഞങ്ങളെ അറിയിക്കുക.
Enabled by beckn
Scroll to Top