കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി
മുന്നേ നടക്കുന്നവരാകൂ

സമൂഹ കേന്ദ്രീകൃത ഡിജിറ്റൽ വാണിജ്യം കെട്ടിപ്പടുക്കുന്നതിനുള്ള പാത സൃഷ്ടിക്കുക

About – മലയാളം

എന്തുകൊണ്ട് ഞങ്ങള്‍ ഓപ്പണ്‍ കൊച്ചി നിര്‍മ്മിക്കുന്നു

നമ്മളെല്ലാവരും
ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

നാളെയുടെ കൊച്ചിക്കു വേണ്ടിയുള്ള ഡിജിറ്റല്‍ കൊമേഴ്‌സിനെ നിര്‍വചിക്കുക

ഇന്ന്, നിങ്ങള്‍, ഓപ്പണ്‍ കൊച്ചിയുടെ ഭാഗമായി ആദ്യമെത്തുന്നവർക്ക് ഇതുവരെയില്ലാതിരുന്ന അവസരവും ഉത്തരവാദിത്വവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. .

ഭാവിയിലെ കൊച്ചിയില്‍ ഡിജിറ്റല്‍ കൊമേഴ്‌സ് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താം. സമൂഹത്തിനു വേണ്ടിയെന്ന ചിന്ത, എല്ലാവരോടുമുള്ള പരസ്പര ബഹുമാനം, ചിന്തയിലെ തുറന്ന സമീപനം എന്നിവയില്‍ അധിഷ്ഠിതമായി കൊച്ചിയെ പ്രത്യേകതയുള്ളതാക്കി മാറ്റുന്ന അടിസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ കൊമേഴ്‌സിനെ നിര്‍മ്മിച്ച് ബലപ്പെടുത്താം. ഡിജിറ്റല്‍ കൊമേഴ്‌സിനും ഇന്റര്‍നെറ്റിനും നമ്മുടെ സമൂഹത്തെ സേവിക്കാന്‍ കഴിയുമെന്നും തിരിച്ചല്ലെന്നും ലോകത്തിന് തെളിയിച്ച് കൊടുക്കാൻ നിങ്ങള്‍ക്ക് കഴിയും

ചെറുതും വലുതുമായവരുടെ ഒരു ശൃംഖല

ഒരു ബിസിനസ് എത്ര ചെറുതാണെന്നതിലോ അവര്‍ ആരാണെന്നതിലോ എത്രമാത്രം സ്ഥിരത നേടിയവര്‍ ആണെന്നതിലോ കാര്യമില്ല. ഓപ്പണ്‍ കൊച്ചിയില്‍ എല്ലാവര്‍ക്കുമിടമുണ്ട്. നിങ്ങളുടെ സമൂഹത്തിലെ അനവധി ബിസിനസുകാര്‍ക്ക് 2020 കഷ്ടപ്പാടിന്റെ കാലമായിരുന്നു. വരൂ, അവരോട് ചേര്‍ന്ന് അവരുടെ ഭാവി നിര്‍മ്മിക്കാം. കൊച്ചി അത് ചെയ്തുവെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാം.

വിവേകമുള്ളതും ഏവരേയും ഉള്‍ക്കൊള്ളുന്നതുമായ ലോക വല

നിങ്ങളെ പോലെയുള്ള കൊച്ചിയുടെ മുൻനിരക്കാർ ഒരു കമ്മ്യൂണിറ്റിയായി (സമൂഹമായി) പ്രവര്‍ത്തിക്കുകയും ഓപ്പണ്‍ കൊച്ചിയെ കെട്ടിപ്പടുക്കുകയും ( നിര്‍മ്മിക്കുകയും) ചെയ്യുമ്പോള്‍ മഹത്തായ കാര്യങ്ങള്‍ സംഭവിക്കും. നമുക്കേവര്‍ക്കും ചേര്‍ന്ന് ഇന്റര്‍നെറ്റിനെ നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമ ഉപകരണമാക്കി തീർക്കാം.. അത് സംഭവിക്കുമ്പോള്‍ കൊച്ചി മാത്രമല്ല സാമർത്ഥ്യമുള്ളതാകുന്നത്. ഓപ്പണ്‍ കൊച്ചിയെന്ന ആശയത്തില്‍ നിന്നും അതിന്റെ മുൻനിരക്കാരിൽ നിന്നും ലോകത്തിന് പഠിക്കാനും പിന്തുടരാനും കഴിയുക കൂടി ചെയ്യും

ഞങ്ങളുടെ ബീറ്റ സമൂഹത്തില്‍ ചേരാം

ഓപ്പണ്‍ കൊച്ചിയുടെ
ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കെടുക്കാം

സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലോ സാധനങ്ങളുമായി ഇടപഴകുന്നതിലോ താല്‍പര്യമുള്ള വ്യക്തിയാകാം നിങ്ങള്‍. ഒരു ആശയം ഒരാള്‍ക്ക് വിശദീകരിച്ചു കൊടുക്കുമ്പോള്‍ ഒരു കഷ്ണം പേപ്പറും ഒരു പെന്‍സിലും തിരയുന്ന ആളാകാം. നിങ്ങള്‍ക്ക് ചുറ്റിലുമുള്ളയിടത്തെ നോക്കിയേശഷം ഇതിനെ മെച്ചപ്പെടുത്താന്‍ എനിക്കെന്ത് കഴിയുമെന്ന് ചിന്തിച്ച് അത്ഭുതം കൂറിയിട്ടുണ്ടോ.

ഉണ്ടെങ്കില്‍, നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു (സ്വാഗതം ചെയ്യുന്നു.)

തുടക്കത്തിലേ ഞങ്ങളുടെ പദ്ധതികളുടെ അണിയറ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനായി നിങ്ങള്‍ക്കുള്ള ഞങ്ങളുടെ ക്ഷണമാണിത്. നമ്മുടെ കമ്മ്യൂണിറ്റിയിൽ (സമൂഹത്തില്‍ )നിന്നും പഠിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും ഞങ്ങളുടെ ചക്രവാളങ്ങള്‍ വലുതാക്കുന്നതിനും ഞങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിത്.

നിങ്ങള്‍ ബീറ്റാ കമ്മ്യൂണിറ്റിയുടെ (സമൂഹത്തിന്റെ) ഭാഗമായാല്‍ ഞങ്ങളുടെ സോഫ്റ്റ് വെയറുകളും റിലീസുകളും നിങ്ങള്‍ക്ക് നേരത്തെ ലഭിക്കും. ഓപ്പണ്‍ കൊച്ചി കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന വികേന്ദ്രീകൃതവും ഏവര്‍ക്കും ലഭിക്കുന്നതുമായ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിന് നിങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങളെ സഹായിക്കും.

Open Kochi Powered by KMTA
Open Kochi Powered by KMTA