ഇന്ന്, നിങ്ങള്‍, ഓപ്പണ്‍ കൊച്ചിയുടെ ഭാഗമായി ആദ്യമെത്തുന്നവർക്ക്
ഇതുവരെയില്ലാതിരുന്ന അവസരവും ഉത്തരവാദിത്വവുമാണ് നിങ്ങളെ
കാത്തിരിക്കുന്നത്. .
ഭാവിയിലെ കൊച്ചിയില്‍ ഡിജിറ്റല്‍ കൊമേഴ്‌സ് എല്ലാവരേയും
ഉള്‍ക്കൊള്ളുന്നതാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താം. സമൂഹത്തിനു
വേണ്ടിയെന്ന ചിന്ത, എല്ലാവരോടുമുള്ള പരസ്പര ബഹുമാനം, ചിന്തയിലെ
തുറന്ന സമീപനം എന്നിവയില്‍ അധിഷ്ഠിതമായി കൊച്ചിയെ
പ്രത്യേകതയുള്ളതാക്കി മാറ്റുന്ന അടിസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക്
ഡിജിറ്റല്‍ കൊമേഴ്‌സിനെ നിര്‍മ്മിച്ച് ബലപ്പെടുത്താം. ഡിജിറ്റല്‍
കൊമേഴ്‌സിനും ഇന്റര്‍നെറ്റിനും നമ്മുടെ സമൂഹത്തെ സേവിക്കാന്‍
കഴിയുമെന്നും തിരിച്ചല്ലെന്നും ലോകത്തിന് തെളിയിച്ച് കൊടുക്കാൻ
നിങ്ങള്‍ക്ക് കഴിയും
ഒരു ബിസിനസ് എത്ര ചെറുതാണെന്നതിലോ അവര്‍ ആരാണെന്നതിലോ
എത്രമാത്രം സ്ഥിരത നേടിയവര്‍ ആണെന്നതിലോ കാര്യമില്ല. ഓപ്പണ്‍
കൊച്ചിയില്‍ എല്ലാവര്‍ക്കുമിടമുണ്ട്. നിങ്ങളുടെ സമൂഹത്തിലെ അനവധി
ബിസിനസുകാര്‍ക്ക് 2020 കഷ്ടപ്പാടിന്റെ കാലമായിരുന്നു. വരൂ, അവരോട്
ചേര്‍ന്ന് അവരുടെ ഭാവി നിര്‍മ്മിക്കാം. കൊച്ചി അത് ചെയ്തുവെന്ന്
ലോകത്തിന് കാണിച്ചു കൊടുക്കാം.
നിങ്ങളെ പോലെയുള്ള കൊച്ചിയുടെ മുൻനിരക്കാർ ഒരു കമ്മ്യൂണിറ്റിയായി
(സമൂഹമായി) പ്രവര്‍ത്തിക്കുകയും ഓപ്പണ്‍ കൊച്ചിയെ
കെട്ടിപ്പടുക്കുകയും ( നിര്‍മ്മിക്കുകയും) ചെയ്യുമ്പോള്‍ മഹത്തായ
കാര്യങ്ങള്‍ സംഭവിക്കും. നമുക്കേവര്‍ക്കും ചേര്‍ന്ന് ഇന്റര്‍നെറ്റിനെ നമ്മുടെ
സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമ ഉപകരണമാക്കി
തീർക്കാം.. അത് സംഭവിക്കുമ്പോള്‍ കൊച്ചി മാത്രമല്ല
സാമർത്ഥ്യമുള്ളതാകുന്നത്. ഓപ്പണ്‍ കൊച്ചിയെന്ന ആശയത്തില്‍
നിന്നും അതിന്റെ മുൻനിരക്കാരിൽ നിന്നും ലോകത്തിന് പഠിക്കാനും
പിന്തുടരാനും കഴിയുക കൂടി ചെയ്യും
ഞങ്ങളുടെ ബീറ്റ സമൂഹത്തില്‍ ചേരാം